Che

Che

Sunday, December 27, 2009

കോപ്പന്‍ഹേഗനും നീയും ഞാനും

എന്തുകൊണ്ടു് കോപ് മീറ്റു് ഒരു പരാജയമായി ?
ഭൂമിയെ ഒരു ബലിമൃഗമാക്കുന്ന നടപ്പാധുനികവല്‍ക്കരണം
നാമിനിയും തുടരുകയോ ?

മഴയില്ലാതാവുന്നു, മഞ്ഞില്ലാതാവുന്നു,
അത്യൂഷ്ണവും അതിശൈത്യവും പ്രവചനാതീതം,
കാലാവസ്ഥ ഏറിയും കുറുകിയും, ഒളിഞ്ഞും തെളിഞ്ഞും, മിന്നിമറയുന്നു
ഫലമോ, ഏതൊരുചുവടും പിഴക്കുന്ന കര്‍ഷകന്‍
നൊമ്പരങ്ങള്‍ ഗദ്ഗദ്ദങ്ങളാവുന്ന കര്‍ഷകന്‍.

കോപ്പന്‍ഹെഗനില്‍, കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചു്
വട്ടമേശ ചര്‍ച്ചകള്‍
രാജ്യങ്ങള്‍ വികസിത, വികസ്വര, ദരിദ്രരെന്ന ലേബലില്‍
പക്ഷം ചേര്‍ന്നു.

ദിനങ്ങള്‍ നീണ്ട സെഷനുകള്‍ . . .
വിഫലമാം സപര്യയായ്, പര്യവസാനം

പുറത്തു്, സമ്മിറ്റിനു് പുറത്തു്,
പ്രതിഷേധപര്‍വ്വം തീര്‍ത്ത പൌര പ്രവര്‍ത്തകര്‍
മാധ്യമ പ്രവര്‍ത്തകര്‍ക്കു് മറുപടി നല്‍കുന്നു.
“ഞങ്ങളുടെ പ്രതിരോധ, പ്രതിഷേധ പര്‍വ്വം
ഇന്നു് എഴുന്നൂറു് പേരിനാല്‍
നാളെ മെക്സിക്കോയില്‍ ഞങ്ങള്‍ ഏഴായിരമാകും."

ഒരു മാധ്യമ പ്രവര്‍ത്തകന്റെ അടുത്ത ചോദ്യ ശരം,
“നിങ്ങള്‍ തന്നെ, നാളെ ഭരണ സ്ഥാനങ്ങളില്‍ കയറിക്കൂടി
പ്രശ്നം പരിഹരിക്കാനാകുമല്ലോ ?
നാളത്തെ പ്രസിഡന്റായ്, പ്രധാനമന്ത്രിയായ് ?”
പൊടുന്നനെ ഉത്തരം,
"ധരിത്രിക്കായ്, ഭൂമിക്കായ്
ഒരു നിമിഷം പോലും വൈകുക വയ്യ
അടുത്ത മെക്സിക്കന്‍ മീറ്റുവരെ അസാധ്യം.
സ്വരാജ്യങ്ങളില്‍, തിരികെ ഞങ്ങള്‍
നവ ദേശീയ അതിജീവന, പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പാക്കും.”

ആ സര്‍വ്വ രാജ്യ പോരാളികളുടെ
നിശ്ചയദാര്‍ഢ്യം, ഐക്യം, സാഹോദര്യം
ഹേ ! ആര്‍ത്തി മതിയാവാത്ത മുതലാളിത്തമേ !
നിന്നെ ലജ്ജിപ്പിക്കുന്നില്ലേ ?

ഇവിടെ നീയും ഞാനും
പുതുതലമുറകളുടെ നല്ല നാളെകളും
ചോദ്യ ചിഹ്നങ്ങളാവുന്നു, ശിഥിലങ്ങളാവുന്നു . . .

Saturday, December 26, 2009

പൂമ്പാറ്റകളും പറവകളും

നീലാകാശത്തു് നിര്‍ബാധം ഒഴുകിയിരുന്ന
ആ കൊക്കുകളും പറവകളും ഇന്നെവിടെ ?
സംഘം ചേര്‍ന്നുള്ള അവയുടെ പറക്കല്‍
നമുക്കും മാതൃകയായിരുന്നവല്ലോ ?
നമ്മെ ലജ്ജിപ്പിക്കന്നതായിരുന്നല്ലോ ?
അവ മാനത്തു് മാസ്മരിക വിസ്മയങ്ങള്‍ തീര്‍ത്തിരുന്നു.

പാടങ്ങളില്ലാതാവുന്നു
നാനാതരം കൊക്കുകളുണ്ടായിരുന്ന പഞ്ചവര്‍ണ്ണ കിളികളുണ്ടായിരുന്ന
അവശേഷിക്കുന്ന പാടങ്ങള്‍
വിജനമായ ശവപ്പറമ്പിനെ ഓര്‍മ്മിപ്പിക്കുന്നു.
ഈ സങ്കടം താങ്ങുക വയ്യ . . .

തവിട്ടു് നിറമാര്‍ന്ന, ചാരനിറമാര്‍ന്ന
ആ വലിയ കൊക്കുകള്‍ ഇന്നെവിടെ ?
അവശേഷിക്കുന്ന വെളുത്ത അതിഥികളെ
നരാധമന്മാര്‍ ലൈസന്‍സ്ഡു് തോക്കിനാല്‍
നിഗ്രഹിക്കുന്നു...

നാടന്‍ ഉദ്യാനങ്ങളില്ലാതായിരിക്കുന്നു
അതുകൊണ്ടു് തന്നെ പൂമ്പാറ്റകളും
പ്ലാവില്ല, മാവില്ല, പേരയും ആത്തയുമില്ല
പറവകള്‍ക്കു് കടുത്ത ഭക്ഷ്യക്ഷാമം
*വൃക്ഷങ്ങളും ചെറു ജലാശയങ്ങളുമില്ല
സൂപ്പര്‍ ഷോപ്പുകളും ഹൈടെക് സിറ്റികളും
പൊഴിയുന്ന ധാന്യമണികളേയും ഇല്ലാതാക്കിയിരിക്കുന്നു.

ഓര്‍ക്കുക മര്‍ത്യാ, ജീവന്‍ ഭൂവില്‍ നിലനില്‍ക്കാന്‍
സസ്യങ്ങള്‍ വേണം.
സസ്യങ്ങള്‍ നിലനില്‍ക്കുന്നതിനോ
ഷഡ്പദങ്ങളും പറവകളും വേണം.
പറവകളില്ലെങ്കില്‍ സസ്യങ്ങളില്ല
സസ്യങ്ങളില്ലെങ്കില്‍ ജന്തുക്കളുമില്ല
നീയും ഞാനുമില്ല

ഉള്ള ഭൂമിയില്‍ ഒരു മരുവോ സസ്യമോ നടാം
ഫലങ്ങള്‍ പറിക്കുമ്പോള്‍, ഒരു ഫലമെങ്കിലും
പറവകള്‍ക്കായ് ബാക്കിവെയ്ക്കാം.
പൂന്തേനുണ്ണുന്ന ചെറുകിളികള്‍ക്കായ്
ഒരു പിടി ധാന്യമണികള്‍ വിതറാം.

കുട്ടികള്‍ക്കായ് ദൃശ്യവിരുന്നൊരുക്കാന്‍
ഉദ്യാനങ്ങളില്ലെങ്കില്‍
ചിത്രശലഭങ്ങളും, വണ്ടുകളും
പൂമ്പാറ്റകളും പറവകളുമില്ലെങ്കില്‍
നമൂക്കു് ചിന്തകളില്ല, പ്രതിഭയുമില്ല.

Tuesday, December 15, 2009

ബോണ്‍സായിയും ഓര്‍ക്കിഡും യൂഫോര്‍ബിയയും

നമ്മുടെ പഴയ വിശ്വാസ സത്യങ്ങള്‍
ഇന്നിന്റെ നീരൊഴുക്കില്‍
പൊള്ളത്തരങ്ങളായി ഭവിക്കുന്നു.
പ്രസാവനന്തര ശുശ്രുഷാകാലത്തു്
സ്ത്രീകള്‍ വെള്ളം അധികം കുടിക്കരുതെന്നു്
മുത്തശ്ശിമാര്‍ നിഷ്കര്‍ഷിച്ചതു്
തീപൊള്ളലേറ്റാല്‍ ജലം തൊടരുതു് എന്ന പാഠം
എല്ലാം പുതിയ യുഗത്തില്‍ തെറ്റായി ഭവിച്ചിരിക്കുന്നു.

മരച്ചീനിയും വാഴയുമുണ്ടെങ്കില്‍
ഒരു കുടുംബത്തിനു് ഇന്നു് കഴിഞ്ഞുകൂടാം
മരച്ചീനിയോ, ഇന്നു് ചാക്കില്‍ അഥവാ
ടെറസ്സിനു് മുകളില്‍ കൃഷി ചെയ്യുന്നു
ഇവിടെ ഏവര്‍ക്കും രണ്ടു് സെന്റു് കൊണ്ടും
ഉദരം കായാതെ കഴിയാമെന്നു് വരുന്നു.

ഭൂമിയില്ലാത്തവനും, ഏതു് വൃക്ഷവും ഇന്നു്,
ബോണ്‍സായ് രൂപത്തില്‍ പരിചരിക്കാന്‍ കഴിയുന്നു.
നമ്മുടെ റോസയേയും ജമന്തിയേയും ഇന്നു്
ഓര്‍ക്കിഡും യൂഫോര്‍ബിയയും പകരം വെച്ചിരിക്കുന്നു.

തര്‍ക്കങ്ങള്‍ വിഫല ശരങ്ങളായി നിലംപതിക്കുന്നു
വെറും വിവര കൈമാറ്റം മാത്രം ശരിയാകുന്നു
എല്ലാ വൈരുദ്ധ്യ വാദങ്ങള്‍ക്കും
അടിസ്ഥാനം ശാസ്ത്രം തന്നെ

എല്ലാം മാറ്റത്തിനു് വിധേയമാണു്,
മാറുമെന്നുള്ള തത്വമൊഴികെ
എന്ന മാര്‍ക്സിയന്‍ തത്വം
ഇവിടെ നമുക്കു് ആവര്‍ത്തിച്ചു് മനസ്സിലാക്കാം.

തര്‍ക്കം വെടിഞ്ഞു്, നമ്മുടെ പൂര്‍വികര്‍
സ്വപ്നം കണ്ട ആ നല്ല നാളേയ്ക്കായ്
നമുക്കു് കരങ്ങള്‍ കോര്‍ക്കാം . . .
ഒരു നവ ലോകം ഉയിര്‍കൊള്ളട്ടെ.

Monday, December 14, 2009

ലിപ്പ്സ്റ്റിക്ക്

ഇറാനില്‍ ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകര്‍
കൃത്രിമ സൌന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതു് വിലക്കിയിരിക്കുന്നു.
അവിടെ പുരുഷ പ്രജകള്‍
സ്ത്രീയുടെ ആന്തരിക സൌന്ദര്യത്തെ തിരിച്ചറിയുന്നു
എന്നുകൂടി മനസിലാക്കാം.

ഇതാ ഇവിടെ, കൊച്ചിയില്‍, ഒരു സുന്ദരിയും ധനാഢ്യയുമായ
ഉയര്‍ന്ന ഉദ്യോഗസ്ഥയെ
തന്റെ സുഹൃത്തില്‍ നിന്നും, ഒരു പക്ഷെ, വഴിതെറ്റി വന്ന
SMS ന്റെ പേരില്‍ ഭര്‍ത്താവു് ഉപേക്ഷിച്ചിരിക്കുന്നു.
വെറും മാസങ്ങള്‍കൊണ്ടു് തകര്‍ന്ന കുടുംബജീവിതത്തിനു് മുന്നില്‍
നമ്മുടെ സോദരിമാര്‍, വേദാന്തികളായി മാറുന്നു.
എന്തേ ഈ ദുര്യോഗം . . . ?

കറുത്തവളെങ്കിലും റോസാ പുഷ്പം പോല്‍ സുന്ദരിയും
കാരിരുമ്പുപോല്‍ ദൃഢതയുമാര്‍ന്നവള്‍ ഞാന്‍
മങ്ങിയ നിറമുള്ളവളാകയാല്‍
നിനക്കായ് വെയിലേറ്റു് ഇരുണ്ടുപോകയാല്‍ *
നീ എന്നെ ഇപ്പോഴും തിരിച്ചറിയുന്നീല . . .

നിനക്കായ് ഞാന്‍ ദിനവും ലിപ്പ്സ്റ്റിക്കണിഞ്ഞൊരുങ്ങുന്നു . . .
എന്തിനാണു് ഞാന്‍ സൌന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്നതു്
നീ നാടൊട്ടുക്കും ചര്‍ച്ചയാക്കുന്നതു് ?
സിമ്പോസിയങ്ങള്‍ നടത്തുന്നതു് ?
അടച്ചുപൂട്ടിയ ഉദ്യാനമായ്, മുദ്രവെച്ച നീരുറവയായ് *
ഞാന്‍ നിന്നരികിലുള്ളപ്പോള്‍
നീ പിന്നെയും പുതിയ മരുപ്പച്ചകള്‍ തേടുന്നു . . .

നിന്നെ ഹൃദയത്തില്‍ മുദ്രയായും
കരത്തില്‍ അടയാളമായും പതിച്ചവള്‍ ഞാന്‍
ഈ ഇവള്‍ കുയില്‍ നാദമാര്‍ന്നവള്‍
ഡിസംബറിലെ മഞ്ഞുപോല്‍ നൈര്‍മ്മല്യമാര്‍ന്നവള്‍
ഈ ഇവളൊരു ശക്തി ദുര്‍ഗ്ഗ
എന്നിട്ടും നീ എന്നെ ഉപയോഗിക്കാതെ പോകയോ . . .

എന്‍ ആണിപ്പാടുകളില്‍നിന്നിതാ രക്തം വാര്‍ന്നൊഴുകുന്നു . ‍. .
എന്‍ നയനങ്ങളില്‍ കിനിയുന്നതും രക്തം തന്നെ.
ആ ക്രൂശിതയും ഞാന്‍ തന്നെ . . .

കാറ്റായു്, മഴയായ്, നിലാവായ്
ഞാന്‍ നിന്നിലലിയാന്‍ കൊതിക്കവെ
ഹേ പുരുഷാ, എന്നു് നീയെന്നെ തിരിച്ചറിയും ?
ആ തിരിച്ചറിവിന്റെ ദിനത്തില്‍,
ഈ ലിപ്പ്സ്റ്റിക്കും,
എല്ലാ സൌന്ദര്യ വര്‍ധകങ്ങളും
ഞാന്‍ ദൂരെയെറിയും . . .

മഴയ്ക്കായ് കേഴുന്ന വേഴാമ്പല്‍ പോല്‍
പുഞ്ചപ്പാടത്തു് ധ്യാനിക്കുന്ന കൊക്കുപോല്‍
പുഴയിറമ്പില്‍ മത്സ്യത്തിനായ് തക്കം പാര്‍ത്തിരിക്കുന്ന
നീലപ്പൊന്മാനിനേപ്പോല്‍
നിന്റെ ആ രണ്ടാം വരവു് ഞാന്‍
പ്രതീക്ഷയോടെ കാത്തിരിക്കുന്നു . . .

------------
* കടപ്പാടു് : ഉത്തമ ഗീതം (വിശുദ്ധ ബൈബിള്‍)

Saturday, December 12, 2009

ഐ ലവ് യൂ.

എപ്പോഴാണു് നാം മാതാപിതാക്കളെ ചുംബിക്കാറുള്ളതു് ?
അവര്‍ മൃതരായി, അന്ത്യ യാത്രക്കൊരുങ്ങുമ്പോള്‍
നാം അന്ത്യ ചുംബനം നല്‍കുന്നു.

എന്തുകൊണ്ടു് പൌരസ്ത്യര്‍ സ്നേഹത്തെ നിരസിക്കുന്നവരായി ?
എന്തുകൊണ്ടു് കൂടുമ്പോള്‍ ഇമ്പമുണ്ടാകേണ്ടുന്ന കുടുംബത്തില്‍
ശണ്ഠ ഒഴിയാതിരിക്കുന്നതു് ?

പാശ്ചാത്യര്‍ ഭവന കവാടത്തിലേയ്ക്കു് പ്രവേശിക്കുമ്പോള്‍ തന്നെ
അകത്തുള്ള പ്രിയപ്പെട്ടവരെ ആശ്ലേഷിക്കുന്നു, ചുംബിക്കുന്നു
ആശ്ലേഷം വേണമെന്നില്ല, ചുരുങ്ങിയതു്
ഒരു 'ഐ ലവ് യൂ' കുഞ്ഞുങ്ങളോടും
പ്രിയപ്പെട്ടവരോടും നിരന്തരം
പറയാന്‍ നാം പഠിക്കേണ്ടതല്ലേ, ശീലമാക്കേണ്ടതല്ലേ ?

ഇന്നു് നാം കാണുന്ന എല്ലാ
സ്നേഹ നിരാസങ്ങള്‍ക്കും അതു് അറുതിവരുത്തില്ലേ ?

പറയാന്‍ പഠിക്കാം, നമുക്കു്
'ഐ ലവ് യൂ' അഥവാ ഉത്തരമായി 'ഐ ലവു് യൂ റ്റൂ'
ഒരു നവ പ്രണയ, സ്നേഹ
സംസ്കാരം ഉടലെടുക്കട്ടെ !

ഒരച്ഛന്‍ മകനോടു് പറഞ്ഞതു്.

മകനേ,
ഭാര്യാ ഭര്‍തൃ ശണ്ഠയ്ക്കിതാ ഒരൊറ്റമൂലി
പച്ച (ശാന്തി) തന്‍ മാര്‍ഗം നിനക്കാവതില്ലെങ്കില്‍
നിന്‍ തീന്‍ മേശ ഫലങ്ങളാലലങ്കരിക്ക !

നീയും അവളും അവ അകത്താക്കുമ്പോള്‍
പിണക്കങ്ങള്‍ തന്‍ എണ്ണം കുറവതാകും
കൂടാതെ, ശണ്ഠ തന്‍ ദൈര്‍ഘ്യം കുറവതാണെന്നും
നീ അറിയും

പരീക്ഷിക്കുക മുത്തേ, പരീക്ഷിക്കുക.
അനുഭവമാക്കൂ ഉണ്ണീ, അനുഭവവേദ്യമാക്കൂ.

കുഞ്ഞു കമല, മാധവിക്കുട്ടി, സുരയ്യ

അവള്‍ ആരായിരുന്നു ?
യേശുവിനെ സ്വമടിയില്‍ താങ്ങിക്കിടത്തിയ കന്യകാ മറിയമോ ?
ഝാന്‍സിയിലെ റാണിയോ ?
നേരിനെ മാത്രം എന്നും വേട്ട
തന്റേടിയായ ആര്‍ച്ചയോ ?

കുഞ്ഞുകമലയായ്, പിന്നെ മാധവിക്കുട്ടിയായ്,
പിന്നയോ സുരയ്യയായ്
അവള്‍ അന്ധകാരത്തെ നോക്കി കൊഞ്ഞനം കുത്തി
അവള്‍ ഈ ലോകത്തെ നോക്കി പുഞ്ചിരിച്ചു . . .

സര്‍വ്വം സഹയായ് അവള്‍ പ്രതീക്ഷയോടെ കാത്തിരുന്നു . . .

അവളുടെ വേര്‍പാടു് ഇന്നു് ആഘോഷിക്കപ്പെടുന്നു
ഇന്നു്, ഇന്നു്, ഇന്നു്
അവളുടെ രചനകള്‍ പുനര്‍വായിക്കപ്പെടുന്നു
ദിനം തോറും അവള്‍ പുതിയ കമലകള്‍ക്കു്,
മാധവിക്കുട്ടികള്‍ക്കു്, സുരയ്യകള്‍ക്കു് ജന്മം കൊടുക്കുന്നു . . .

പുതിയ പ്രതിരോധങ്ങള്‍ക്കു് അവള്‍ ശക്തി നല്‍കുന്ന ദുര്‍ഗ്ഗയായ്
മാതൃകയായ് ഭവിച്ചിരിക്കുന്നു
അവള്‍ കാറ്റായ്, മഴയായ്, നിലാവായ്
ഇവിടം നിറഞ്ഞു് നില്‍ക്കുന്നു
ലോകമാതാവേ . . .
അംബേ, നിനക്കു് നമോവാകം

നീ ഞങ്ങള്‍ക്കു് പുതിയ കൈത്തിരി
നീ ഞങ്ങള്‍ക്കു് സര്‍വ്വം സംഹാരയായ അഗ്നി
സുഖശീതളമായ കുളിര്‍ തെന്നല്‍
നീ ഞങ്ങള്‍ക്കെന്നും ഒരു നിറവു്,
ഒരു നിറ സാന്നിദ്ധ്യം . . .

നീ അമരത്വം പ്രാപിച്ചിരിക്കുന്നു
നിന്നെയോര്‍ക്കാതെ ഒരു ദിവസം പോലും തള്ളി നീക്കുക വയ്യ . . .
നിനക്കു് സാഷ്ടാംഗ പ്രണാമം
പ്രണാമം, പ്രണാമം, പ്രണാമം

അമ്മേ, പിറക്കാതെ പോയ ഈ മക്കള്‍
നിന്നെ ചുംബിക്കുന്നു, നിന്നെ ആശ്ലേഷിക്കുന്നു
നിന്നെ കരവലയത്തില്‍ അമര്‍ത്തി ഒതുക്കുന്നു
അമ്മേ, നീ എത്ര ധന്യ !

Thursday, December 10, 2009

Therapy

Oh dear !

You notice, as well as feel
various therapies in the world.

Sound or hearing therapy
Light therapy
Magnetic or Earth therapy
Water therapy
Sight therapy
Taste or aroma therapy
Feel or touch therapy
Smell or fragrance therapy
and the like...

Though you notice or feel them in different walks of life
You haven't made them a habit.

Oh dear !

Sound therapy works when u hear a melody in rhythm
You feel you are moved.
Light therapy works when you are in bright light
You feel you are elevated.
Magnetic therapy works when you are on earth to farm
Or when you are in garden to nurse your plants
You feel you are cured
Water therapy, when you bathe
You feel, you are stress free.
Touch or feel therapy, when you kiss & embrace
Your parents, your better half, your kids and the rest...
You feel you are in heaven!
Aroma therapy works when you cook for your in-laws
And when they taste, feel it
The fragrance therapy works when you smell
The rose in your garden
You feel, you are flying!

Oh dear! Therefore, Go Green...
Go back to Nature...
Feel all these therapies for your own good.
And teach your young ones to love, feel & care Nature...

Monday, December 7, 2009

മൂവാറ്റുപുഴയില്‍ നടന്നതു്.

അമ്മായി അച്ഛന്‍ ധനാഢ്യയായ പാലാക്കാരി മരുമകള്‍ക്കു്
കോഴിക്കുഞ്ഞിനെ വാങ്ങി നല്‍കിയിരിക്കുന്നു.

എന്തിനെന്നോ ?
മകളെ ടിവി സീരിയലിന്റെ പ്രഭാവത്തില്‍ നിന്നൊന്നു് രക്ഷിക്കുവാന്‍.

പഴയ തലമുറയ്ക്കു് മനസ്സിലായതു്
എന്തുകൊണ്ടു് പുതിയതിനു് മനസ്സിലാവാത്തൂ . . .

പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന
എപ്പിസോഡുകളുടെ തുടര്‍ പരമ്പരകള്‍ക്കു്
നാമിനിയും ഇരുന്നു് കൊടുക്കുകയോ ?

അന്യം നിന്നു് പോകുന്ന വായനയ്ക്കു്
സമയക്കുറവു് മൂലം, കുഞ്ഞുങ്ങളുമായി
മാതാപിതാക്കള്‍ക്കുണ്ടാകുന്ന
മാനസികാകലങ്ങള്‍ക്കു്
കുഞ്ഞുങ്ങള്‍ക്കു് ചേര്‍ന്നു് നിന്നു് നല്കേണ്ടുന്ന
പരിപാലനത്തിനു്, പരിലാളനകള്‍ക്കു്
നല്കാതെ പോകുന്ന പ്രായോഗിക അറിവുകള്‍ക്കു്
നാം കൊടുക്കേണ്ടി വരുന്ന വില എത്ര ?

In flight, the wandering Albatross



Hey man, rejoice yourself,
Your dreams are going to cherish

The wandering Albatross is in flight
He, with his large wings
Will save us from all sorts of
Today's anarchy, global unrest
And other miseries.

He will restore his peace back
Hills and mountains, through his peace
Shall reap prosperity for you and me

And the 'He' is none other than
the proletariat, the farmers,
The rest of the women folk in special
And all the rest and rest

Hey man, give him your unstinting support
All your energy and brains
In full rhythm and harmony
Shall we synchronize
And join him for the change
Accept him and succumb to him
Giving him total freedom to lead

He shall thus reposition the globe
for you and me
Hey man, let's along with him, make it happen
Make it happen, make it happen . . .

Sunday, December 6, 2009

മാലാഖ

അതാ, ഒരു മാലാഖ, പിശാചിനോടു് തോള്‍ ചേര്‍ന്നു്
തന്റെ ലക്ഷ്യത്തിലേയ്ക്കു് നടന്നകലുന്നു
അവന്റെ ഏകാന്തത, ഒപ്പമുള്ള പിശാചിനാല്‍
സ്വയം നിഗ്രഹിക്കപ്പെടാം എന്നറികിലും
ലക്ഷ്യപ്രാപ്തിക്കായ്, ആ വഞ്ചകനെ
ഒപ്പം ചേര്‍ക്കുവാന്‍ തയ്യാറായിരിക്കുന്നു.

പുതിയ യുഗത്തില്‍, ശത്രുവിനോടൊപ്പം ഉറങ്ങി
ശത്രു നിഗ്രഹം നടത്തുന്ന ആ പഴയ തന്ത്രം
ശത്രു പരീക്ഷിക്കുമ്പോള്‍
വിവേകിയാകേണ്ടുന്ന നീതിമാനേ,
നീയതു തിരിച്ചറിയാതെ പോകയോ ?

എത്ര കാലത്തേയ്ക്കു്, നീ തര്‍ക്കം കൊണ്ടു്, സംശയം കൊണ്ടു്
നിന്നെത്തന്നെ നീ തളച്ചിടും ?
ഭയത്തെ, സംശയത്തെ ഉന്മൂലനം ചെയ്തു് നിത്യ സ്വാതന്ത്ര്യത്തിലേയ്ക്കു്
നീയെന്നു് കടന്നു വരും ?
നിന്റെ, ആ പ്രൌഢമായ എഴുന്നള്ളിപ്പു്
ആകാംക്ഷയോടെ, ജാഗ്രതയോടെ
ഞങ്ങള്‍ കാത്തിരിക്കുന്നു.

നിരവധി മാലാഖമാര്‍ ഏകാന്തത മൂലം
പിശാചിനൊത്തുള്ള സഹവാസം
ബോധ്യത്തോടെ തന്നെ തുടരുന്നു.

ആ ക്രൂശിതനായ മാലാഖ പിണറായിയിലെ വിജയനാണു്,
വി എസ് അച്ചുമാമനാണു്, മന്ത്രി ബേബിയാണു്. . .

വ്യക്തികളും ക്രൂശിക്കപ്പെടുന്ന നേരിന്റെ പ്രസ്ഥാനങ്ങളും
അവയുടെ നിര അങ്ങിനെ നീണ്ടു് പോകുന്നു. . .

ഈ മാലാഖമാരുടെ,
ലക്ഷ്യ ബോധം നിന്നെ നാണിപ്പിക്കുന്നില്ലേ ?
അവന്റെ അന്ത:സംഘര്‍ഷങ്ങള്‍
ഇനിയും നാം കാണാതെ പോകയോ ?

ഹേ നീതിമാനായ മനുഷ്യാ, കളങ്കമറ്റവനേ,
എന്നു വരെ ഞങ്ങള്‍ നിങ്ങളുടെ,
ദൃഢതയോടെ, തെളിഞ്ഞ മനമോടെയുള്ള പോരാട്ടത്തിനു്,
അണിചേരലിനു് കാത്തു നില്കണം ?
ഇനിയും നിങ്ങള്‍ വൈകരുതേ
ഞങ്ങള്‍ കാത്തിരിക്കുന്നു, കാത്തിരിക്കുന്നു, കാത്തിരിക്കുന്നു . . .

Friday, December 4, 2009

സമയം സമാഗതമായ്

സമയം സമാഗതമായിരിക്കുന്നു
ആഗോള അനിശ്ചിതാവസ്ഥയ്ക്കു് അറുതി വരുത്തുവാന്‍
നീ പാടി പൂര്‍ത്തിയാക്കാതിരുന്നതു് പൂര്‍ത്തിയാക്കുവാന്‍

സ്വന്തം പെണ്‍കിടാവിനോടു് പിതാവിനു് തോന്നുന്ന കാമത്തിന്റെ അറുതിയ്ക്കായ്
തൂമ്പയെടുത്തു് കിളയ്ക്കുവാന്‍ പഠിപ്പിയ്ക്കാത്ത 'പേരന്റിങ്ങിനു്'
അങ്ങിനെ കുമ്പളം നടുമ്പോള്‍ വെള്ളരി കിളുക്കുന്നതിനെ
ഒന്നിനേക്കാള്‍ മെച്ചപ്പെട്ട വലിയൊരൊന്നു് ഉണ്ടാകാത്തതിനു്
തുടര്‍ച്ചയായെത്തുന്ന ദുരന്തങ്ങള്‍ക്കു് . . .
മുട്ടയോ കോഴിയോ ആദ്യമുണ്ടായതെന്ന ചര്‍ച്ചകള്‍ക്കു്

അമേരിക്കന്‍ 'സബ്പ്രൈം ക്രൈസിസിനു് ' ശേഷമെത്തിയ 'ദുബായ് വേള്‍ഡ് ക്രൈസിസിനു്'
ഒരുവന്റെ ഭാരം കുറയ്ക്കുവാനായി ജിമ്മിനു് കിലോയ്ക്കു് പണമടയ്ക്കേണ്ടുന്നതിനു്
മണ്ണില്‍ കൃഷി ചെയ്യാന്‍ മറന്നുപോയതു് മൂലം
ധനാഢ്യനു് സമ്മാനമായി ലഭിച്ച വന്ധ്യതയ്ക്കു്, 'ഹോര്‍മോണ്‍ ഇംബാലന്‍സിനു് '
ദരിദ്രനു് ദാരിദ്യം മൂലം ലഭിച്ച വന്ധ്യതയ്ക്കു്

കാലാവസ്ഥാ വ്യതിയാനങ്ങള്‍ കണ്ടു് അമ്പരക്കുന്ന നമ്മുടെ ഇന്നിന്റെ നൊമ്പരങ്ങള്‍ക്കു്
ഒസോണ്‍ പാളിയിലെ തുളകള്‍ക്കു്
ആര്‍ട്ടിക്കും അന്റാര്‍ട്ടിക്കും അംബയെ (ഭൂമിയെ) വിഴുങ്ങാതിരിക്കാന്‍
അനന്ത വിഹായസിലേയ്ക്കു് വാണമായി പോകുന്ന,
ലംബമായ നേര്‍രേഖ പോലെ മാത്രം പോകുന്ന, വിലക്കയറ്റങ്ങള്‍ക്കു്, വിലത്തകര്‍ച്ചകള്‍ക്കു്

ഒരുവന്റെ അഥവാ ഒരു സംഘത്തിന്റെ മാത്രം കീശ വീര്‍പ്പിക്കുന്ന ആസിയാനു്, കരാറുകള്‍ക്കു്,
ദോഹാ മീറ്റുകള്‍ക്കു്
നിരക്ഷരതയ്ക്കു്, തൊഴില്‍ശാലാ പഠനകേന്ദ്രങ്ങളുടെ അഭാവത്തിനു്
നിരക്ഷരതയും സാംസ്കാരിക നിലവാരവും തമ്മിലുള്ള ബന്ധം അറിയാതെ പോകുന്നതിനു്
നിരക്ഷരതയുടെ സന്തതിയാണു് പട്ടിണി, രോഗം, മാനഹാനി, അന്ധവിശ്വാസം എന്നിവ എന്നു് തിരിച്ചറിയാത്തതിനു്
കുഞ്ഞുങ്ങളെ മുളയിലേ നശിപ്പിക്കുന്നതിനു്, ഗര്‍ഭച്ഛിദ്രങ്ങള്‍ക്കു് . . .

എല്ലാ പുലി പെണ്‍കുഞ്ഞുങ്ങളോടുമുള്ള വിവേചനത്തിനു്
സ്നേഹത്തിനു് വഴിമാറേണ്ട അനുസരണയ്ക്കു്

നിരാസത്തിന്റെ നിരാസത്തെ അംഗീകരിക്കാതിരിക്കുന്നതിനു്
പുതിയ എന്തിനോടും വിമുഖത കാണിക്കുന്നതിനു്
കാലത്തിനു് പതുക്കെ പോക്കും വേഗം വര്‍ദ്ധിക്കുന്ന അവസ്ഥകളുമുണ്ടെന്ന മറവിയ്ക്കു്
ശാസ്ത്രങ്ങളുടെ ശാസ്ത്രമാണു് തത്വശാസ്ത്രമെന്നു് കാണാതെ, അറിയാതെ പോകുന്നതിനു്

എഴുത്തുകൊണ്ടു് കാലത്തെ തടയിടുന്നവന്‍ എഴുത്തുകാരന്‍
എന്നു് കുഞ്ഞുങ്ങളെ പഠിപ്പിക്കാത്തതിനു്
വായനയ്ക്കു് തുരങ്കം വെയ്ക്കുന്നവര്‍ക്കെതിരെ
ആര്‍ത്തി മതിയാവാത്ത മുതലാളിത്തത്തിനു്, സാമ്രാജ്യത്വത്തിനു്
കൃഷിക്കാരന്റേയും തൊഴിലാളിയുടേയും അധസ്ഥിതന്റേയും കണ്ണീരിനു് . . .

കുടുംബമാകുന്ന, കൂടുമ്പോള്‍ ഇമ്പമുണ്ടാകേണ്ടുന്ന, 'ഫര്‍ണസില്‍' കിടന്നു് പോരാടുന്ന അമ്മമാര്‍ക്കു്, അച്ഛന്മാര്‍ക്കു്,
അവരുടെ അന്ത: സംഘര്‍ഷങ്ങള്‍ക്കു്
ആഗ്രഹമില്ലാതിരുന്നിട്ടും അബോധത്തില്‍ പിഞ്ചോമനകളെ പൊതിരെ തല്ലുന്ന അമ്മമാര്‍ക്കു്

മദ്യപന്റെ മസ്തിഷ്ക-ശരീര പ്രഹരങ്ങളെ സഹിക്കുന്ന ധീര വനിതകളുടെ നീറ്റലുകള്‍ക്കു് . . .

അതിന്നറുതിയ്ക്കായി ഇനിയും ഞാന്‍ കാക്കണമെന്നോ . . .

'ഒരുവന്‍ അപരന്റെ വാക്കുകള്‍ സംഗീതം പോലെ' ശ്രവിക്കുന്ന ആ കാലത്തിനായി . . .

നിനക്കു് അതിനു് കഴിയുമെന്നിരിക്കെ, എനിക്കിനിയും കാക്കുക വയ്യ
പ്രതിരോധത്തിന്റെ പുതിയ പര്‍വങ്ങളുരയട്ടെ . . .
നമുക്കിനിയും സംഘം ചേരാം
നാമൊരുമിച്ചു്, തോളോടു് തോള്‍ ചേര്‍ന്നു്, മുട്ടിയുരുമ്മി കൊയ്യൂന്ന ആ പുഞ്ച
നമുക്കിവിടെ പുന: സൃഷ്ടിക്കാം

U can, U can, We w'll, We w'll
സ്വര്‍ഗം ഇവിടെയാണുണ്ണീ, ഇവിടെ തന്നെ
അമ്മയ്ക്കും അതാവതുണ്ണീ, നീ ക്ഷണിക്കൂ, ഞാനും നിന്‍ സംഘാംഗമാകാം . . .