Che

Che

Sunday, January 17, 2010

ഉണര്‍ച്ചയും ഉറക്കവും

ഉണര്‍ച്ചയും ഉറക്കവുമൊരുപോലെ
പകലും രാവും എന്നപോലെ
ഉണ്ണീ, ഉണര്‍ച്ച ജീവനു് സമം
ഉറക്കം മൃത്യുവിനു് സമം.
പുലരിയും സന്ധ്യയുമൊരുപോലെ
നീയും ഞാനും എന്ന പോലെ . . .

പാരില്‍, നീയും ഞാനും
ഉണര്‍ന്നുറങ്ങി, ജീവനവും മൃത്യുവും പരിശീലിക്കുന്നു.
ഇവ നാണയത്തിന്നിരുവശമെന്നു്
നീ ധരിക്ക !
അപ്പോള്‍ താന്‍ നീ
മൃത്യു ഭയത്തേ ജയിച്ചീടുക,
വിമോചിതനാവുക, സ്വതന്ത്രനാവുക.

ഉണ്ണീ, ഉണര്‍ച്ചയും ഉറക്കവും
ജീവിതവും മരണവും
പ്രഭാതവും പ്രദോഷമുമെന്നപോലെ
നീയും ഞാനുമെന്നപോലെ . . .

Wednesday, January 6, 2010

ഞാനൊരഭൌമ സുന്ദരി

നീ എന്നെ അറിയും
ഞാനൊരഭൌമ സുന്ദരി . . .
മാധവിയായ്, കാവ്യയായ്,
പുണ്യയായ്, പാര്‍വതിയായ്,
മീരയായ്, സൈലേഷ്യയായ്,
യൂദിത്തായ്, എസ്തേറായ്,
മെഹറുന്നീസയായ്, നൂര്‍ജഹാനായ്
ഞാനിവിടം നിറഞ്ഞുനില്‍ക്കുന്നു.

എനിക്കു്, നീ മറ്റൊരു നാരിയോടു് ഉരിയാടുന്നതു് പോലും
സഹിക്ക വയ്യ എന്നറികിലും
നീ കസ്തൂരി മൃഗം പോല്‍
കസ്തൂരി തേടി അലയുന്നു.
എന്തിനെന്നു് പറയൂ പ്രിയ ഗായകാ
എന്തിനെന്നു് പറയൂ പ്രിയ ആട്ടക്കാരാ
എന്തിനെന്നു് പറയൂ എന്‍ പ്രാണ പ്രിയനേ
എന്‍ പ്രണയിതാവേ.

നീയീ മണ്ടുന്നതിനു്
ഞാനൊരു പിഴ നിര്‍ദ്ദേശിക്കട്ടെ,
കിഴക്കാം തൂക്കായ കൊക്കയില്‍ ചാടി
നീ സ്വയം ആത്മാഹൂതി ചെയ്ക !
ഞാനപ്പോഴും ആനന്ദമയിയായിരിക്കും !

ക്ഷമിക്ക ! എന്‍ പ്രിയനേ, പ്രാണേശ്വരാ !
മാപ്പു്, മാപ്പു്, മാപ്പു് . . .

Monday, January 4, 2010

Aura

Hey little one!

Do you know what 'Aura' is all about?
The so explained 'invisible emanation'.
It's nothing but a particular atmosphere
Or quality that seems to arise
From and surround a person.

The Buddha, The Jesus Christ
Che Guevara and all other
Revolutionary intellectuals
Had this associated aura.

It's evident from the saying,
“Aham Bhramasmi, Thath thwam Asi”
Meaning, “I'm the Bhrama”
And “You are also the Bhrama”.

All these visionaries dreamt of a world
Where each resident of the planet
Turns out to be Almighties or Gods.

Oh! little one.

You and me can have this 'Aura'.
And Aura gets transcended
From one person to other
Willy nilly making the 'Source'
And the 'Horse' eternal, immortal.

The 'aura' originates, ipso facto
From sheer hard work,
Social commitment to the core
And from the underlying thread
Of love for all living, non-living beings.

Let's re-position the planet
With persons who love and care,'Nature'.
Re create the 'Globe'
Where each individual is guided
By social motives for his or her own
good
Thus emanating an atmosphere
That makes the 'Globe'
A 'Paradise' filled by Gods.

Sunday, January 3, 2010

ഞാന്‍ നിന്നരികിലുള്ളപ്പോള്‍

പുതുമഴയായ്, പുഴയായ്
ഞാന്‍ നിന്നിലൊഴുകുമ്പോള്‍
എന്തിനീ സങ്കടപ്പെരുമഴ ?

മണമായ്, നിറമായ്
ഞാന്‍ നിന്നില്‍ നിറയുമ്പോള്‍
എന്തിനീ മൌനം, എന്തിനീ ഒളിച്ചോട്ടം ?

നിലാവായ്, നിറവായ്
കിലുകിലെ ചിലയ്ക്കും കിലുക്കാം പെട്ടിയായ്
ഞാന്‍ നിന്‍ കൂടെയുള്ളപ്പോള്‍
എന്തിനീ വിറളികള്‍ ?

മതിലായ്, കോട്ടയായ്
മറയായ്, കിഴക്കാം തൂക്കായ്
ഞാന്‍ നിന്നിലലിയുമ്പോള്‍
എന്തിനീ ഭയപ്പാടുകള്‍ ?

സാഗരം പോല്‍ ശാന്തമായ്
ഞാന്‍ നിന്നില്‍ ലയിക്കുമ്പോള്‍
എന്തിനു് നീ മണ്ടി മറയുന്നു ?

ലില്ലി രാഗത്തില്‍, ഹൃത്തമാം തംബുരു മീട്ടി
നവ കീര്‍ത്തനമായ് ഞാന്‍ നിന്നരികേയുള്ളപ്പോള്‍
എന്തിനീ പരിദേവനങ്ങള്‍ ?

നീയും ഞാനും നമ്മുടെ ബഹുവര്‍ണ്ണങ്ങളാര്‍ന്ന പൊന്‍കിനാക്കളും
ഇവിടെയീമണ്ണില്‍ കിളുര്‍ക്കുന്നു, പൂക്കുന്നു,
തഴച്ചു് വളരുന്നു.

നമ്മുടെ 'സംഘബലം' ഏതിനേയും
കടപുഴക്കിയെറിയാന്‍ കെല്പുള്ളതെന്നു്
നാം തിരിച്ചറിയുന്നു,
സാകൂതം നടപ്പാക്കുന്നു.

ഏര്‍ണെസ്റ്റോ ചെ ഗുവേര

എന്‍ പ്രിയ സഖാവെ
നീ ആരായിരുന്നു ?
നിന്‍ ഛായാ ചിത്രത്തിനു് മുന്നില്‍
ഞാനും എന്‍ സഹയാത്രികരും
മനസ്സാ പ്രണമിച്ചു നില്‍ക്കുന്നു
സാഷ്ടാംഗ നമസ്കാരം ചെയ്തിടുന്നു.

നിസ്വനായ്, സ്വയം ശൂന്യനായ്
നീ തീര്‍ത്ത പ്രതീകം
ഇന്നും ഞങ്ങളെ
കോരിത്തരിപ്പിക്കുന്നു,
പുളകമണിയിക്കുന്നു.

ക്യൂബയില്‍ മന്ത്രി പദമുപേക്ഷിച്ചു്
നിന്‍ ഉറ്റ തോഴനോടു്, സഖയോടു്,
ഫിദലിനോടുപോലും
ഉരചെയ്യാതെ
നീ ബൊളീവിയയിലേയ്ക്കു്
ചേക്കേറിയതും
അവിടെ നീ
നിസ്വ വര്‍ഗത്തിനായ്
നാനാ വേഷങ്ങള്‍ ധരിച്ചതും
ഇന്നും സ്മരിക്കുന്നു ഞങ്ങള്‍
ദൃഢതയോടെ, ചങ്കുറപ്പോടെ
നിസ്വനായ്, ശൂന്യനായ്
നീ തീര്‍ത്ത മാതൃക.

അര്‍ജ്ജന്റീനയില്‍ ജനിച്ചു്,
ക്യൂബയെ മോചിപ്പിച്ചു്,
ഉലകം ചുറ്റി,
സര്‍വ്വ രാജ്യ തൊഴിലാളികളുടെ
ഉറ്റ തോഴനായ്, സഖയായ് നീ.

അന്നു് നീ തീര്‍ത്ത പ്രഭാ വലയത്തിന്‍
തുടരുന്ന പരപ്പും ആഴവും
ഞങ്ങളെ ലജ്ജിപ്പിക്കുന്നു
ഞങ്ങളെ കോരിത്തരിപ്പിക്കുന്നു.

നിനക്കു് പകരം നില്‍ക്കാന്‍ ഇവിടാരുണ്ടു് ?
നിന്നെപ്പോലൊരു നേതാവിന്നായ്
എന്‍ നാടു് കൊതിക്കുന്നു . . .
എന്‍ നാടു് കേഴുന്നു . . .
എന്‍ നാടു് വിതുമ്പുന്നു . . .

ഇതു് നിനക്കായ്

കുഞ്ഞേ, ഈ തോന്ന്യാക്ഷരങ്ങള്‍ നിനക്കായ്
നിന്‍ ഉദ്വേഗങ്ങള്‍ക്കു്
നിന്‍ നിറപ്പകിട്ടാര്‍ന്ന കിനാക്കള്‍ക്കു്.

അംബേ, ഇതു് നിനക്കായ്
ഈ കോറലുകള്‍ നിന്‍ ആശങ്കകള്‍ക്കു്
നിന്‍ ഭയപ്പാടുകള്‍ക്കു്.

ഏറ്റം പൂജ്യനാം പിതാവേ, ഇതു് നിനക്കായ്
ഈ വെളിപാടുകള്‍ നിന്‍ നേരിനു്, ധീരതയ്ക്കു്
പ്രിയനേ, പ്രിയതമനേ, ഇതു് നിനക്കായ്
ഈ വേഷപ്പകര്‍ച്ചകള്‍ നിന്‍ പ്രണയത്തിനു്.

എന്‍ സോദരാ, സോദരീ
ഈ എഴുത്തു് നിന്‍ നൊമ്പരങ്ങള്‍ക്കു്,
നിന്‍ നീറ്റലുകള്‍ക്കു്.

ഇവിടെ നീയും ഞാനും
നമ്മുടെ സമാധാനവും കുടിയിരിക്കട്ടെ.
അസ്വസ്ഥമായ മനസുകള്‍ക്കിനി വിരാമം.
ശാശ്വതമായ, സങ്കടങ്ങളില്ലാത്ത ഭൂമിക്കു് ആരംഭം.

ഹേ, കൃഷിക്കാരാ, ഈ ലിഖിതങ്ങള്‍ നിനക്കായ്
ഒരോ മണി കുരുമുളകും ഉതിര്‍ത്തെടുക്കുമീ നിന്‍ ശ്രദ്ധയ്ക്കു്
വീര്യമാര്‍ന്ന 'ഉറുമ്പു് പൊടി' പോലും
മണ്ണിനെ വിഷലിപ്തമാക്കുമെന്നറിഞ്ഞു്
പരിപാലനത്തിനായ് ദിനവും
ചെടിക്കു് തന്‍ സാമിപ്യം നില്‍കി,
ശത്രുകീടങ്ങളെ കൊന്നൊടുക്കി,
മിത്ര പ്രാണികളെ സംരക്ഷിക്കുമീ ജാഗ്രതയ്ക്കു്.

ഹേ, തൊഴിലാളീ, ഈ എഴുത്തു് നിനക്കായ്.
അടിച്ചമര്‍ത്തപ്പെട്ടവനെങ്കിലും
നിന്‍ തെളിവാര്‍ന്ന മേധ
മുതലാളിത്തത്തിനുള്ള അന്ത്യ പ്രഹരത്തിനു്
കരുത്താവട്ടെ.

ഹേ, സ്ത്രീയേ, ഈ പെണ്ണെഴുത്തു് നിനക്കായ്.
ഏതടവും വശ്യമായ നിനക്കായ്.
എന്തിനേയും പ്രതിരോധിക്കാന്‍ കഴിയുന്ന
നിന്‍ ചേതനയ്ക്കു്.

ഹേ, പൌര സമൂഹമേ !
ഇവിടെ, നിങ്ങളെന്നില്‍ അവതീര്‍ണ്ണരാകുമ്പോള്‍
ഭാഷയും, ഭാഷതന്‍ നാനാ സങ്കേതങ്ങളും
എനിക്കു് തുണയായ്, കരുത്തായ്, ഊര്‍ജ്ജമായ് ഭവിക്കുന്നു.
ഇതു് നിങ്ങള്‍ക്കായ്, നിങ്ങള്‍ക്കായ് മാത്രം . . .

ആകാശത്താഴ്വാരം

ഗഗനമേ, നിന്‍ ആഴവും പരപ്പും
ഒരു ഗഹന വിഷയം തന്നെ.
നിന്‍ അന്തേവാസികളോ
മിന്നും താരങ്ങളും
ഗ്രഹങ്ങളും, അങ്ങിനെ നിരവധി പേര്‍
നിന്‍ താഴ്വാരങ്ങളില്‍
അവ തീര്‍ക്കും വിസ്മയങ്ങള്‍
അത്ഭുതാവഹം തന്നെ.

ഈ അണ്ഡകടാഹത്തിലെ
ഏറ്റവും വലിയ സേന
നിസ്സംശയം പറയട്ടെ
നിന്റേതു തന്നെ
ആഴിതന്‍ തിരമാല പോല്‍
നിരന്നു് നീങ്ങുമീ മുകില്‍ മാലകളുടെ
കാഴ്ച എത്ര സുഭഗം !

ഭഗവാനായ്, വെളിച്ചമായ് സൂര്യനും
നിലാവായ് നിറവായ് ചന്ദ്രനും
ചിറകനക്കാതെയും, പിന്നെ അനക്കിയും വിഹഗങ്ങളും
തീര്‍ക്കുമീ നഭസ്സിന്‍ മായക്കാഴ്ച എത്ര മോഹനം !

Friday, January 1, 2010

Waiting for the Long March

Oh! dear,

Let me whisper you a secret
In my brisk exercise walks in the early morn
I do practice vigorous marches
Just to unleash my energy.

Oh! dear,

Here, I realize the vigor and power
With which our fore runners
In China, In Cuba and In Vietnam
Led the Long March.

Oh! dear,

It's high time.
I can't wait any more...
Let, all of us unitedly
Give the final push
The last kick
To none other than the dragon of Capitalism.

Oh! dear,

Let's bury it,
Ending all its phases
In a way that, it doesn't arise
Any more to the fore.

Oh! dear,

Let's reinstate the lost hopes in our mind
the dreams that have fade away
We shall destroy all infiltrating tendencies
All communal, terror related thoughts, actions
And swirl away all deep rooted
Anti-national, global elements.

Oh! dear,

We shall restore the peace back.
Put an end to all disparities of income
And rights and all other inequalities
There will be no have-nots
All shall prosper with wealth and righteousness
No worries, no diseases
All will be Bold, offensive and defensive
We together shall cherish and flourish
In this Planet, In this Universe
For all the times to come.