നീ എന്നെ അറിയും
ഞാനൊരഭൌമ സുന്ദരി . . .
മാധവിയായ്, കാവ്യയായ്,
പുണ്യയായ്, പാര്‍വതിയായ്,
മീരയായ്, സൈലേഷ്യയായ്,
യൂദിത്തായ്, എസ്തേറായ്,
മെഹറുന്നീസയായ്, നൂര്‍ജഹാനായ്
ഞാനിവിടം നിറഞ്ഞുനില്‍ക്കുന്നു.
എനിക്കു്, നീ മറ്റൊരു നാരിയോടു് ഉരിയാടുന്നതു് പോലും
സഹിക്ക വയ്യ എന്നറികിലും
നീ കസ്തൂരി മൃഗം പോല്‍
കസ്തൂരി തേടി അലയുന്നു.
എന്തിനെന്നു് പറയൂ പ്രിയ ഗായകാ
എന്തിനെന്നു് പറയൂ പ്രിയ ആട്ടക്കാരാ
എന്തിനെന്നു് പറയൂ എന്‍ പ്രാണ പ്രിയനേ
എന്‍ പ്രണയിതാവേ.
നീയീ മണ്ടുന്നതിനു്
ഞാനൊരു പിഴ നിര്‍ദ്ദേശിക്കട്ടെ,
കിഴക്കാം തൂക്കായ കൊക്കയില്‍ ചാടി
നീ സ്വയം ആത്മാഹൂതി ചെയ്ക !
ഞാനപ്പോഴും ആനന്ദമയിയായിരിക്കും !
ക്ഷമിക്ക ! എന്‍ പ്രിയനേ, പ്രാണേശ്വരാ !
മാപ്പു്, മാപ്പു്, മാപ്പു് . . .
Wednesday, January 6, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment