ഉണര്‍ച്ചയും ഉറക്കവുമൊരുപോലെ
പകലും രാവും എന്നപോലെ
ഉണ്ണീ, ഉണര്‍ച്ച ജീവനു് സമം
ഉറക്കം മൃത്യുവിനു് സമം.
പുലരിയും സന്ധ്യയുമൊരുപോലെ
നീയും ഞാനും എന്ന പോലെ . . .
പാരില്‍, നീയും ഞാനും
ഉണര്‍ന്നുറങ്ങി, ജീവനവും മൃത്യുവും പരിശീലിക്കുന്നു.
ഇവ നാണയത്തിന്നിരുവശമെന്നു്
നീ ധരിക്ക !
അപ്പോള്‍ താന്‍ നീ
മൃത്യു ഭയത്തേ ജയിച്ചീടുക,
വിമോചിതനാവുക, സ്വതന്ത്രനാവുക.
ഉണ്ണീ, ഉണര്‍ച്ചയും ഉറക്കവും
ജീവിതവും മരണവും
പ്രഭാതവും പ്രദോഷമുമെന്നപോലെ
നീയും ഞാനുമെന്നപോലെ . . .
Sunday, January 17, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment