പുതുമഴയായ്, പുഴയായ്
ഞാന്‍ നിന്നിലൊഴുകുമ്പോള്‍
എന്തിനീ സങ്കടപ്പെരുമഴ ?
മണമായ്, നിറമായ്
ഞാന്‍ നിന്നില്‍ നിറയുമ്പോള്‍
എന്തിനീ മൌനം, എന്തിനീ ഒളിച്ചോട്ടം ?
നിലാവായ്, നിറവായ്
കിലുകിലെ ചിലയ്ക്കും കിലുക്കാം പെട്ടിയായ്
ഞാന്‍ നിന്‍ കൂടെയുള്ളപ്പോള്‍
എന്തിനീ വിറളികള്‍ ?
മതിലായ്, കോട്ടയായ്
മറയായ്, കിഴക്കാം തൂക്കായ്
ഞാന്‍ നിന്നിലലിയുമ്പോള്‍
എന്തിനീ ഭയപ്പാടുകള്‍ ?
സാഗരം പോല്‍ ശാന്തമായ്
ഞാന്‍ നിന്നില്‍ ലയിക്കുമ്പോള്‍
എന്തിനു് നീ മണ്ടി മറയുന്നു ?
ലില്ലി രാഗത്തില്‍, ഹൃത്തമാം തംബുരു മീട്ടി
നവ കീര്‍ത്തനമായ് ഞാന്‍ നിന്നരികേയുള്ളപ്പോള്‍
എന്തിനീ പരിദേവനങ്ങള്‍ ?
നീയും ഞാനും നമ്മുടെ ബഹുവര്‍ണ്ണങ്ങളാര്‍ന്ന പൊന്‍കിനാക്കളും
ഇവിടെയീമണ്ണില്‍ കിളുര്‍ക്കുന്നു, പൂക്കുന്നു,
തഴച്ചു് വളരുന്നു.
നമ്മുടെ 'സംഘബലം' ഏതിനേയും
കടപുഴക്കിയെറിയാന്‍ കെല്പുള്ളതെന്നു്
നാം തിരിച്ചറിയുന്നു,
സാകൂതം നടപ്പാക്കുന്നു.
Sunday, January 3, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment