Che

Che

Sunday, January 3, 2010

ഏര്‍ണെസ്റ്റോ ചെ ഗുവേര

എന്‍ പ്രിയ സഖാവെ
നീ ആരായിരുന്നു ?
നിന്‍ ഛായാ ചിത്രത്തിനു് മുന്നില്‍
ഞാനും എന്‍ സഹയാത്രികരും
മനസ്സാ പ്രണമിച്ചു നില്‍ക്കുന്നു
സാഷ്ടാംഗ നമസ്കാരം ചെയ്തിടുന്നു.

നിസ്വനായ്, സ്വയം ശൂന്യനായ്
നീ തീര്‍ത്ത പ്രതീകം
ഇന്നും ഞങ്ങളെ
കോരിത്തരിപ്പിക്കുന്നു,
പുളകമണിയിക്കുന്നു.

ക്യൂബയില്‍ മന്ത്രി പദമുപേക്ഷിച്ചു്
നിന്‍ ഉറ്റ തോഴനോടു്, സഖയോടു്,
ഫിദലിനോടുപോലും
ഉരചെയ്യാതെ
നീ ബൊളീവിയയിലേയ്ക്കു്
ചേക്കേറിയതും
അവിടെ നീ
നിസ്വ വര്‍ഗത്തിനായ്
നാനാ വേഷങ്ങള്‍ ധരിച്ചതും
ഇന്നും സ്മരിക്കുന്നു ഞങ്ങള്‍
ദൃഢതയോടെ, ചങ്കുറപ്പോടെ
നിസ്വനായ്, ശൂന്യനായ്
നീ തീര്‍ത്ത മാതൃക.

അര്‍ജ്ജന്റീനയില്‍ ജനിച്ചു്,
ക്യൂബയെ മോചിപ്പിച്ചു്,
ഉലകം ചുറ്റി,
സര്‍വ്വ രാജ്യ തൊഴിലാളികളുടെ
ഉറ്റ തോഴനായ്, സഖയായ് നീ.

അന്നു് നീ തീര്‍ത്ത പ്രഭാ വലയത്തിന്‍
തുടരുന്ന പരപ്പും ആഴവും
ഞങ്ങളെ ലജ്ജിപ്പിക്കുന്നു
ഞങ്ങളെ കോരിത്തരിപ്പിക്കുന്നു.

നിനക്കു് പകരം നില്‍ക്കാന്‍ ഇവിടാരുണ്ടു് ?
നിന്നെപ്പോലൊരു നേതാവിന്നായ്
എന്‍ നാടു് കൊതിക്കുന്നു . . .
എന്‍ നാടു് കേഴുന്നു . . .
എന്‍ നാടു് വിതുമ്പുന്നു . . .

No comments:

Post a Comment