ഹേ ! ഞാനൊരു ഹോം മേക്കര്‍
മരുങ്ങാര്ന്നൊരു വേലക്കാരി
രാപ്പകലില്ലാതെ പണിയേണ്ടുന്നവള്
എന്റെ വീഴ്ചകള്‍ക്കു്, എനിക്കു് മസ്തിഷ്ക പ്രക്ഷാളനം
നിരന്തര മാനസ പീഢനം
ഞാനൊരു സിസിടിവിയുടെ നിരീക്ഷണത്തിലാണു്
ശരീരമാകെ ചങ്ങലകള്‍
ഞാനൊരു തികഞ്ഞ അടിമ !
അംബേ ! വിമോചനത്തിനായി മറ്റൊരു ലിങ്കണ് പിറക്കുമോ ?
പുത്തന്‍ വ്യവസ്ഥിതി ഉയിര്‍ക്കുമോ ?
അതെ. ഞാനൊരു വിവാഹിത
ഞാനൊരു ഭാര്യ
ഈ കാഞ്ചനക്കൂടെനിക്കു് തടങ്കല്‍ പളയം
വേദന സമ്മാനിക്കും കാരാഗൃഹം
ഹേ ! ഞാനൊരു ഹൌസ് കീപ്പര്‍
'വേതനമില്ലാ' വേലക്കാരി
വിമോചനമെനിക്കിനിയും അന്യമോ ?
ഹേ, ഗായകാ ! സ്വാതന്ത്ര്യം ആനന്ദത്തെ പരിശുദ്ധമാക്കന്നു
സ്വാതന്ത്ര്യം "ശുദ്ധി” തന് ആത്മീയാനുഭവം !
This comment has been removed by the author.
ReplyDeleteഇരട്ട ചൂഷണത്തിനിരയാകുന്ന എല്ലാ വിവാഹിതകള്ക്കുമായി ഈ കവിത സമര്‍പ്പിക്കുന്നു
ReplyDeleteഎല്ലാ സ്ത്രീകളും ആ നിരീക്ഷണ ക്യാമറയുടെ അടിയിലാണ്
ReplyDelete