Che

Che

Tuesday, December 6, 2016

ഞാന്‍ നിരീക്ഷണ ക്യാമറയ്ക്കു് കീഴിലാണു്



ഹേ ! ഞാനൊരു ഹോം മേക്കര്‍

മരുങ്ങാര്‍ന്നൊരു വേലക്കാരി

രാപ്പകലില്ലാതെ പണിയേണ്ടുന്നവള്‍

എന്റെ വീഴ്ചകള്‍ക്കു്, എനിക്കു് മസ്തിഷ്ക പ്രക്ഷാളനം

നിരന്തര മാനസ പീഢനം

ഞാനൊരു സിസിടിവിയുടെ നിരീക്ഷണത്തിലാണു്

ശരീരമാകെ ചങ്ങലകള്‍

ഞാനൊരു തികഞ്ഞ അടിമ !

അംബേ ! വിമോചനത്തിനായി മറ്റൊരു ലിങ്കണ്‍ പിറക്കുമോ ?

പുത്തന്‍ വ്യവസ്ഥിതി ഉയിര്‍ക്കുമോ ?

അതെ. ഞാനൊരു വിവാഹിത

ഞാനൊരു ഭാര്യ

ഈ കാഞ്ചനക്കൂടെനിക്കു് തടങ്കല്‍ പളയം

വേദന സമ്മാനിക്കും കാരാഗൃഹം

ഹേ ! ഞാനൊരു ഹൌസ് കീപ്പര്‍

'വേതനമില്ലാ' വേലക്കാരി

വിമോചനമെനിക്കിനിയും അന്യമോ ?

ഹേ, ഗായകാ ! സ്വാതന്ത്ര്യം ആനന്ദത്തെ പരിശുദ്ധമാക്കന്നു

സ്വാതന്ത്ര്യം "ശുദ്ധി” തന്‍ ആത്മീയാനുഭവം !

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇരട്ട ചൂഷണത്തിനിരയാകുന്ന എല്ലാ വിവാഹിതകള്‍ക്കുമായി ഈ കവിത സമര്‍പ്പിക്കുന്നു

    ReplyDelete
  3. എല്ലാ സ്ത്രീകളും ആ നിരീക്ഷണ ക്യാമറയുടെ അടിയിലാണ്

    ReplyDelete