നീലാകാശത്തു് നിര്‍ബാധം ഒഴുകിയിരുന്ന
ആ കൊക്കുകളും പറവകളും ഇന്നെവിടെ ?
സംഘം ചേര്‍ന്നുള്ള അവയുടെ പറക്കല്‍
നമുക്കും മാതൃകയായിരുന്നവല്ലോ ?
നമ്മെ ലജ്ജിപ്പിക്കന്നതായിരുന്നല്ലോ ?
അവ മാനത്തു് മാസ്മരിക വിസ്മയങ്ങള്‍ തീര്‍ത്തിരുന്നു.
പാടങ്ങളില്ലാതാവുന്നു
നാനാതരം കൊക്കുകളുണ്ടായിരുന്ന പഞ്ചവര്‍ണ്ണ കിളികളുണ്ടായിരുന്ന
അവശേഷിക്കുന്ന പാടങ്ങള്‍
വിജനമായ ശവപ്പറമ്പിനെ ഓര്‍മ്മിപ്പിക്കുന്നു.
ഈ സങ്കടം താങ്ങുക വയ്യ . . .
തവിട്ടു് നിറമാര്‍ന്ന, ചാരനിറമാര്‍ന്ന
ആ വലിയ കൊക്കുകള്‍ ഇന്നെവിടെ ?
അവശേഷിക്കുന്ന വെളുത്ത അതിഥികളെ
നരാധമന്മാര്‍ ലൈസന്‍സ്ഡു് തോക്കിനാല്‍
നിഗ്രഹിക്കുന്നു...
നാടന്‍ ഉദ്യാനങ്ങളില്ലാതായിരിക്കുന്നു
അതുകൊണ്ടു് തന്നെ പൂമ്പാറ്റകളും
പ്ലാവില്ല, മാവില്ല, പേരയും ആത്തയുമില്ല
പറവകള്‍ക്കു് കടുത്ത ഭക്ഷ്യക്ഷാമം
*വൃക്ഷങ്ങളും ചെറു ജലാശയങ്ങളുമില്ല
സൂപ്പര്‍ ഷോപ്പുകളും ഹൈടെക് സിറ്റികളും
പൊഴിയുന്ന ധാന്യമണികളേയും ഇല്ലാതാക്കിയിരിക്കുന്നു.
ഓര്‍ക്കുക മര്‍ത്യാ, ജീവന്‍ ഭൂവില്‍ നിലനില്‍ക്കാന്‍
സസ്യങ്ങള്‍ വേണം.
സസ്യങ്ങള്‍ നിലനില്‍ക്കുന്നതിനോ
ഷഡ്പദങ്ങളും പറവകളും വേണം.
പറവകളില്ലെങ്കില്‍ സസ്യങ്ങളില്ല
സസ്യങ്ങളില്ലെങ്കില്‍ ജന്തുക്കളുമില്ല
നീയും ഞാനുമില്ല
ഉള്ള ഭൂമിയില്‍ ഒരു മരുവോ സസ്യമോ നടാം
ഫലങ്ങള്‍ പറിക്കുമ്പോള്‍, ഒരു ഫലമെങ്കിലും
പറവകള്‍ക്കായ് ബാക്കിവെയ്ക്കാം.
പൂന്തേനുണ്ണുന്ന ചെറുകിളികള്‍ക്കായ്
ഒരു പിടി ധാന്യമണികള്‍ വിതറാം.
കുട്ടികള്‍ക്കായ് ദൃശ്യവിരുന്നൊരുക്കാന്‍
ഉദ്യാനങ്ങളില്ലെങ്കില്‍
ചിത്രശലഭങ്ങളും, വണ്ടുകളും
പൂമ്പാറ്റകളും പറവകളുമില്ലെങ്കില്‍
നമൂക്കു് ചിന്തകളില്ല, പ്രതിഭയുമില്ല.
Saturday, December 26, 2009
Subscribe to:
Post Comments (Atom)
* കടപ്പാടു് :
ReplyDeleteബി. ഇന്ദിര മുട്ടയ്ക്കാടു്, ദേശാഭിമാനി "സ്ത്രീ" പതിപ്പിലെഴുതിയ "ഒരു പക്ഷിക്കെങ്കിലും” എന്ന ലേഖനം.