Che

Che

Tuesday, December 15, 2009

ബോണ്‍സായിയും ഓര്‍ക്കിഡും യൂഫോര്‍ബിയയും

നമ്മുടെ പഴയ വിശ്വാസ സത്യങ്ങള്‍
ഇന്നിന്റെ നീരൊഴുക്കില്‍
പൊള്ളത്തരങ്ങളായി ഭവിക്കുന്നു.
പ്രസാവനന്തര ശുശ്രുഷാകാലത്തു്
സ്ത്രീകള്‍ വെള്ളം അധികം കുടിക്കരുതെന്നു്
മുത്തശ്ശിമാര്‍ നിഷ്കര്‍ഷിച്ചതു്
തീപൊള്ളലേറ്റാല്‍ ജലം തൊടരുതു് എന്ന പാഠം
എല്ലാം പുതിയ യുഗത്തില്‍ തെറ്റായി ഭവിച്ചിരിക്കുന്നു.

മരച്ചീനിയും വാഴയുമുണ്ടെങ്കില്‍
ഒരു കുടുംബത്തിനു് ഇന്നു് കഴിഞ്ഞുകൂടാം
മരച്ചീനിയോ, ഇന്നു് ചാക്കില്‍ അഥവാ
ടെറസ്സിനു് മുകളില്‍ കൃഷി ചെയ്യുന്നു
ഇവിടെ ഏവര്‍ക്കും രണ്ടു് സെന്റു് കൊണ്ടും
ഉദരം കായാതെ കഴിയാമെന്നു് വരുന്നു.

ഭൂമിയില്ലാത്തവനും, ഏതു് വൃക്ഷവും ഇന്നു്,
ബോണ്‍സായ് രൂപത്തില്‍ പരിചരിക്കാന്‍ കഴിയുന്നു.
നമ്മുടെ റോസയേയും ജമന്തിയേയും ഇന്നു്
ഓര്‍ക്കിഡും യൂഫോര്‍ബിയയും പകരം വെച്ചിരിക്കുന്നു.

തര്‍ക്കങ്ങള്‍ വിഫല ശരങ്ങളായി നിലംപതിക്കുന്നു
വെറും വിവര കൈമാറ്റം മാത്രം ശരിയാകുന്നു
എല്ലാ വൈരുദ്ധ്യ വാദങ്ങള്‍ക്കും
അടിസ്ഥാനം ശാസ്ത്രം തന്നെ

എല്ലാം മാറ്റത്തിനു് വിധേയമാണു്,
മാറുമെന്നുള്ള തത്വമൊഴികെ
എന്ന മാര്‍ക്സിയന്‍ തത്വം
ഇവിടെ നമുക്കു് ആവര്‍ത്തിച്ചു് മനസ്സിലാക്കാം.

തര്‍ക്കം വെടിഞ്ഞു്, നമ്മുടെ പൂര്‍വികര്‍
സ്വപ്നം കണ്ട ആ നല്ല നാളേയ്ക്കായ്
നമുക്കു് കരങ്ങള്‍ കോര്‍ക്കാം . . .
ഒരു നവ ലോകം ഉയിര്‍കൊള്ളട്ടെ.

1 comment:

  1. ഇവിടെ ഏവര്‍ക്കും രണ്ടു് സെന്റു് കൊണ്ടും
    ഉദരം കായാതെ കഴിയാമെന്നു് വരുന്നു.


    ഇവിടെ തരിശ്ശായിക്കിടക്കുന്ന ഭൂമി കണ്ടാണോ ഈ നീരീക്ഷണം ?

    ഭൂമിയില്ലാത്തതല്ല, പണിയെടുക്കാത്തതാണു് കുഴപ്പമെന്നാണോ ധ്വനി ?

    ReplyDelete