Che

Che

Saturday, December 12, 2009

കുഞ്ഞു കമല, മാധവിക്കുട്ടി, സുരയ്യ

അവള്‍ ആരായിരുന്നു ?
യേശുവിനെ സ്വമടിയില്‍ താങ്ങിക്കിടത്തിയ കന്യകാ മറിയമോ ?
ഝാന്‍സിയിലെ റാണിയോ ?
നേരിനെ മാത്രം എന്നും വേട്ട
തന്റേടിയായ ആര്‍ച്ചയോ ?

കുഞ്ഞുകമലയായ്, പിന്നെ മാധവിക്കുട്ടിയായ്,
പിന്നയോ സുരയ്യയായ്
അവള്‍ അന്ധകാരത്തെ നോക്കി കൊഞ്ഞനം കുത്തി
അവള്‍ ഈ ലോകത്തെ നോക്കി പുഞ്ചിരിച്ചു . . .

സര്‍വ്വം സഹയായ് അവള്‍ പ്രതീക്ഷയോടെ കാത്തിരുന്നു . . .

അവളുടെ വേര്‍പാടു് ഇന്നു് ആഘോഷിക്കപ്പെടുന്നു
ഇന്നു്, ഇന്നു്, ഇന്നു്
അവളുടെ രചനകള്‍ പുനര്‍വായിക്കപ്പെടുന്നു
ദിനം തോറും അവള്‍ പുതിയ കമലകള്‍ക്കു്,
മാധവിക്കുട്ടികള്‍ക്കു്, സുരയ്യകള്‍ക്കു് ജന്മം കൊടുക്കുന്നു . . .

പുതിയ പ്രതിരോധങ്ങള്‍ക്കു് അവള്‍ ശക്തി നല്‍കുന്ന ദുര്‍ഗ്ഗയായ്
മാതൃകയായ് ഭവിച്ചിരിക്കുന്നു
അവള്‍ കാറ്റായ്, മഴയായ്, നിലാവായ്
ഇവിടം നിറഞ്ഞു് നില്‍ക്കുന്നു
ലോകമാതാവേ . . .
അംബേ, നിനക്കു് നമോവാകം

നീ ഞങ്ങള്‍ക്കു് പുതിയ കൈത്തിരി
നീ ഞങ്ങള്‍ക്കു് സര്‍വ്വം സംഹാരയായ അഗ്നി
സുഖശീതളമായ കുളിര്‍ തെന്നല്‍
നീ ഞങ്ങള്‍ക്കെന്നും ഒരു നിറവു്,
ഒരു നിറ സാന്നിദ്ധ്യം . . .

നീ അമരത്വം പ്രാപിച്ചിരിക്കുന്നു
നിന്നെയോര്‍ക്കാതെ ഒരു ദിവസം പോലും തള്ളി നീക്കുക വയ്യ . . .
നിനക്കു് സാഷ്ടാംഗ പ്രണാമം
പ്രണാമം, പ്രണാമം, പ്രണാമം

അമ്മേ, പിറക്കാതെ പോയ ഈ മക്കള്‍
നിന്നെ ചുംബിക്കുന്നു, നിന്നെ ആശ്ലേഷിക്കുന്നു
നിന്നെ കരവലയത്തില്‍ അമര്‍ത്തി ഒതുക്കുന്നു
അമ്മേ, നീ എത്ര ധന്യ !

2 comments:

  1. കുഞ്ഞുകമലയായി, പിന്നെ മാധവിക്കുട്ടിയായ്,
    പിന്നയോ സുരയ്യയായ്
    അവള്‍ അന്ധകാരത്തെ നോക്കി കൊഞ്ഞനം കുത്തി
    അവള്‍ ഈ ലോകത്തെ നോക്കി പുഞ്ചിരിച്ചു . . .

    ReplyDelete
  2. കുഞ്ഞുകമലയായ്, പിന്നെ മാധവിക്കുട്ടിയായ്,
    പിന്നയോ സുരയ്യയായ്
    അവള്‍ അന്ധകാരത്തെ നോക്കി കൊഞ്ഞനം കുത്തി
    അവള്‍ ഈ ലോകത്തെ നോക്കി പുഞ്ചിരിച്ചു . . .

    കൊള്ളാം.

    മാധവിക്കുട്ടി എന്ന കമലാ ദാസു് സുരയ്യയായി മാറിക്കൊണ്ടു് ഈ ലോകത്തെ മതാന്ധകാരത്തിലേയ്ക്കു് നയിക്കുന്ന ശക്തികളെ നോക്കി കൊഞ്ഞനം കുത്തുക തന്നെയായിരുന്നു !

    ReplyDelete