എപ്പോഴാണു് നാം മാതാപിതാക്കളെ ചുംബിക്കാറുള്ളതു് ?
അവര്‍ മൃതരായി, അന്ത്യ യാത്രക്കൊരുങ്ങുമ്പോള്‍
നാം അന്ത്യ ചുംബനം നല്‍കുന്നു.
എന്തുകൊണ്ടു് പൌരസ്ത്യര്‍ സ്നേഹത്തെ നിരസിക്കുന്നവരായി ?
എന്തുകൊണ്ടു് കൂടുമ്പോള്‍ ഇമ്പമുണ്ടാകേണ്ടുന്ന കുടുംബത്തില്‍
ശണ്ഠ ഒഴിയാതിരിക്കുന്നതു് ?
പാശ്ചാത്യര്‍ ഭവന കവാടത്തിലേയ്ക്കു് പ്രവേശിക്കുമ്പോള്‍ തന്നെ
അകത്തുള്ള പ്രിയപ്പെട്ടവരെ ആശ്ലേഷിക്കുന്നു, ചുംബിക്കുന്നു
ആശ്ലേഷം വേണമെന്നില്ല, ചുരുങ്ങിയതു്
ഒരു 'ഐ ലവ് യൂ' കുഞ്ഞുങ്ങളോടും
പ്രിയപ്പെട്ടവരോടും നിരന്തരം
പറയാന്‍ നാം പഠിക്കേണ്ടതല്ലേ, ശീലമാക്കേണ്ടതല്ലേ ?
ഇന്നു് നാം കാണുന്ന എല്ലാ
സ്നേഹ നിരാസങ്ങള്‍ക്കും അതു് അറുതിവരുത്തില്ലേ ?
പറയാന്‍ പഠിക്കാം, നമുക്കു്
'ഐ ലവ് യൂ' അഥവാ ഉത്തരമായി 'ഐ ലവു് യൂ റ്റൂ'
ഒരു നവ പ്രണയ, സ്നേഹ
സംസ്കാരം ഉടലെടുക്കട്ടെ !
Saturday, December 12, 2009
Subscribe to:
Post Comments (Atom)
ഐ റ്റൂ ലൌ യൂ.
ReplyDelete