എന്തുകൊണ്ടു് കോപ് മീറ്റു് ഒരു പരാജയമായി ?
ഭൂമിയെ ഒരു ബലിമൃഗമാക്കുന്ന നടപ്പാധുനികവല്ക്കരണം
നാമിനിയും തുടരുകയോ ?
മഴയില്ലാതാവുന്നു, മഞ്ഞില്ലാതാവുന്നു,
അത്യൂഷ്ണവും അതിശൈത്യവും പ്രവചനാതീതം,
കാലാവസ്ഥ ഏറിയും കുറുകിയും, ഒളിഞ്ഞും തെളിഞ്ഞും, മിന്നിമറയുന്നു
ഫലമോ, ഏതൊരുചുവടും പിഴക്കുന്ന കര്ഷകന്
നൊമ്പരങ്ങള്‍ ഗദ്ഗദ്ദങ്ങളാവുന്ന കര്ഷകന്.
കോപ്പന്‍ഹെഗനില്‍, കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചു്
വട്ടമേശ ചര്‍ച്ചകള്‍
രാജ്യങ്ങള്‍ വികസിത, വികസ്വര, ദരിദ്രരെന്ന ലേബലില്‍
പക്ഷം ചേര്‍ന്നു.
ദിനങ്ങള്‍ നീണ്ട സെഷനുകള്‍ . . .
വിഫലമാം സപര്യയായ്, പര്യവസാനം
പുറത്തു്, സമ്മിറ്റിനു് പുറത്തു്,
പ്രതിഷേധപര്വ്വം തീര്‍ത്ത പൌര പ്രവര്‍ത്തകര്‍
മാധ്യമ പ്രവര്‍ത്തകര്‍ക്കു് മറുപടി നല്കുന്നു.
“ഞങ്ങളുടെ പ്രതിരോധ, പ്രതിഷേധ പര്‍വ്വം
ഇന്നു് എഴുന്നൂറു് പേരിനാല്‍
നാളെ മെക്സിക്കോയില്‍ ഞങ്ങള്‍ ഏഴായിരമാകും."
ഒരു മാധ്യമ പ്രവര്‍ത്തകന്റെ അടുത്ത ചോദ്യ ശരം,
“നിങ്ങള്‍ തന്നെ, നാളെ ഭരണ സ്ഥാനങ്ങളില്‍ കയറിക്കൂടി
പ്രശ്നം പരിഹരിക്കാനാകുമല്ലോ ?
നാളത്തെ പ്രസിഡന്റായ്, പ്രധാനമന്ത്രിയായ് ?”
പൊടുന്നനെ ഉത്തരം,
"ധരിത്രിക്കായ്, ഭൂമിക്കായ്
ഒരു നിമിഷം പോലും വൈകുക വയ്യ
അടുത്ത മെക്സിക്കന്‍ മീറ്റുവരെ അസാധ്യം.
സ്വരാജ്യങ്ങളില്‍, തിരികെ ഞങ്ങള്‍
നവ ദേശീയ അതിജീവന, പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പാക്കും.”
ആ സര്‍വ്വ രാജ്യ പോരാളികളുടെ
നിശ്ചയദാര്‍ഢ്യം, ഐക്യം, സാഹോദര്യം
ഹേ ! ആര്‍ത്തി മതിയാവാത്ത മുതലാളിത്തമേ !
നിന്നെ ലജ്ജിപ്പിക്കുന്നില്ലേ ?
ഇവിടെ നീയും ഞാനും
പുതുതലമുറകളുടെ നല്ല നാളെകളും
ചോദ്യ ചിഹ്നങ്ങളാവുന്നു, ശിഥിലങ്ങളാവുന്നു . . .
Sunday, December 27, 2009
Subscribe to:
Post Comments (Atom)
Really amazing response.... It is a consoling effort from the poets who by nature, nature lovers.
ReplyDeleteKeep it up and lead the world to a better tomarrow.....
TK SADASIVAN
Enthu parayaan suhruthe, Pattiniyum rogavum pakarchavyadhiyum sasthrathinte valarchayode aprathyakshmayengulum manushyante thalyile vivarakkedum aarthiyum ozhinjupoilla. Cheruthunilkkendavarakatte andhakarathodu samarasappettukazhinjirikkunnu. Namukkellam porinekkalum cheruthunilpinekkalum ishtam aathmahathyayanallo?
ReplyDeleteIt is very clear that China, the emerging superpower, sabotaged negotiations, and India was too thick to understand the strategy of China. Obama tried to fight this out, but finally couldnt. Brazil and South Africa got side-tracked as well (and are repenting now).
ReplyDeleteThe developing world is appalled, and Jairam Ramesh is unable to explain to the world what happened.
The only way to fix this is to use the one year ahead to agree on binding emission cuts.