സംഗീതമെന്നും മനുജനമൃതം
ജിവനു്തുടിതാളം
സംഗീതമേ നിന്‍ലയസിന്ധുവില്‍
എത്രയോകിനാക്കളൊരുക്കിവെച്ചു
ഒതുക്കിവെച്ചു
ദുഖക്കയത്തില്‍മുഴുകുമീ
അഗതികള്‍ക്കെന്നും നീ
അതിരില്ലാക്കിനാവൊരുക്കും
ശോകനാശിനി
നന്മയും നീതിയും സമൃദ്ധിയും സൌഹൃദവും
സൌരഭ്യം പരത്തുമൊരു പുതുലോകം
പതിതരെ കിനാവു് കാണിക്കുന്നു നീ
പട്ടിണിക്കാരനു് വിശപ്പു് മരവിപ്പിക്കുന്നതും
ഉലകിലുള്ളോരു പ്രണയികള്‍ക്കൊക്കെയും
സന്ദേശ വാഹനമായ് മാറുന്നതും നീ
അമര സംഗീതമേ, അസുലഭ രാഗങ്ങളെ,
അപര സ്വരം കര്‍ണ്ണങ്ങളില്‍ സംഗീതമായ് പൊഴിയുമൊരു
പൂക്കാലമണയട്ടെ പാരില്‍
വീണ്ടുമൊരു പൂക്കാലമണയട്ടെ പാരില്‍
No comments:
Post a Comment