Che

Che

Sunday, January 28, 2018




കുളിര്‍ത്തെന്നലിനോടു് . . .



അതിലോലം തഴുകി മുത്തമിട്ടുണര്‍ത്തുമീ

കുളിര്‍ത്തെന്നലെന്‍ കാതില്‍ മന്ത്രിക്കുന്നു . . .

മമ സഖീ, പ്രേയസ്സീ ചൊല്ലുക നീ

തവമാനസമാനന്ദനര്‍ത്തനമാടുവാന്‍

എന്തു വേണ്ടൂ, നിനക്കെന്തുവേണ്ടൂ ?

അതിഗൂഢം ചൊല്ലിടട്ടെ ഞാനോമലേ

ഈ പരിലാളനം, ഈ പരിരംഭണം,

പ്രിയ സഖേ . . .

അതൊന്നുമാത്രം, അതൊന്നുമാത്രം.


No comments:

Post a Comment